കോഴിക്കോട്: നിപ്പ വൈറസ് ബാധമൂലം പത്തിലധികം പേര്‍ മരിച്ച സാഹചര്യത്തില്‍ ഇതിന് കാരണമാകുന്നത് വവ്വാലാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മൃഗസംരക്ഷണ വകുപ്പ്. വവ്വാലാണ് കാരണമെന്ന വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് ഇവയെ കൂട്ടത്തോടെ കൊല്ലണമെന്ന സന്ദേശങ്ങള്‍ വരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും അനാവശ്യമായ സന്ദേശങ്ങളിലൂടെ ജനങ്ങളില്‍ ഭീതി പരത്തെരുതെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
നിപ്പ വൈറസിനെക്കുറിച്ച് ലഭ്യമാകുന്ന വിവരങ്ങളില്‍ മുന്‍പ് ഇത് വവ്വാലില്‍ നിന്നാണ് പടര്‍ന്നത് എന്ന് സൂചനകളുണ്ട്. എന്നാല്‍ ഇവ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments