ന്യൂഡല്‍ഹി: ഒളിവിലിരുന്ന് ആക്രമിക്കുന്ന നക്‌സലേറ്റുകളെ നേര്‍ക്കുനേര്‍ നിന്ന് പോരാടാന്‍ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കുഴിബോംബ് ആക്രമണത്തില്‍ ജവാന്മാരെ നക്‌സലേറ്റുകള്‍ കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
also read: മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുമായി നക്‌സല്‍ അനുകൂല പോസ്റ്റര്‍
നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഏഴ് ജവാന്മാരാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ മരിച്ചത്. ഛത്തീസ്ഗഡിലെ ദന്തേവാഡയിലായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഏഴ് ജവാന്മാര്‍ വീരമൃത്യുവരിച്ചു.
ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാവിലെ പതിനൊന്നിനായിരുന്നു സംഭവം.
Post Your Comments