ചെന്നൈ: മൂര്‍ഖന്‍ പാമ്പിനെ വെച്ച് പൂജ നടത്തിയിരിക്കുകയാണ് ഒരു പൂജാരി. അച്ഛന്റെ എണ്‍പതാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ഇത്. കടലൂര്‍ ജില്ലയിലെ ദുരൈസ്വാമി നഗറിലെ ക്ഷേത്രത്തിലെ പൂജാരി എസ്. സുന്ദരേശനാണ് (45) സര്‍പ്പപൂജ നടത്തിയത്. പൂജയുടെ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു.
പൂജയില്‍ നിരവധി പേര് പങ്കെടുത്തു. ഇടനിലക്കാരിലൂടെയാണ് പാമ്പിനെയും പാമ്പാട്ടിയെയും സംഘടിപ്പിച്ചത്. പത്തി വിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ മുന്നിലായിരുന്നു പൂജ. ചടങ്ങുകള്‍ക്കിടെ മൂര്‍ഖന്‍ സുന്ദരേശനെ കൊത്താന്‍ ശ്രമിക്കുന്നത് ദൃശ്യത്തില്‍ കാണാം. . പൂജയുടെ ഒരു ഘട്ടത്തില്‍ പാമ്ബിനെ സുന്ദരേശന് കഴുത്തില്‍ അണിയുകയും ചെയ്തു.
ചെന്നൈയിലെ മൃഗസംരക്ഷണ പ്രവര്ത്തകന് ശരവണകൃഷ്ണനാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചത്. കടലൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫ
Post Your Comments