മുംബൈ: 15 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന വാച്ച്മാനും രണ്ട് സുഹൃത്തുക്കളുമാണ് പീഡിപ്പിച്ചത്. പ്രതികള്‍ ഒളിവിലാണ്. മുംബൈയിലാണ് സംഭവം
തിങ്കളാഴ്ച്ചയാണ് കുട്ടി പീഡനത്തിനിരയായത്. നടന്ന സംഭവങ്ങള്‍ ഭയം മൂലം കുട്ടി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സഹോദരിയെയും സംഘം ഭീഷണിപ്പെടുത്തിയതോടെ പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Post Your Comments