International

ഇന്ത്യയെ ഞെട്ടിച്ച് നാസയുടെ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇന്ത്യയെ ഞെട്ടിച്ച് നാസയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള പഠനത്തിലൂടെ ഇന്ത്യയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാണെന്ന അറിയിപ്പുമായി നാസ. ജലാംശം കുറവുള്ള പ്രദേശത്ത് ഭൂമിയുടെ അടിഭാഗം വരെ വരണ്ടുണങ്ങുന്നതായും പഠനത്തില്‍ പറയുന്നു.

ജലം ഉപയോഗിക്കുന്നതില്‍ കാട്ടുന്ന ധാരളിത്തമാണ് ശുദ്ധജല ദൗര്‍ലഭ്യതയുടെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനം ജലലഭ്യതയ്ക്കു വരുത്തുന്ന വിഘാതത്തെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങള്‍, കലിഫോര്‍ണിയ, ഓസ്‌ട്രേലിയ തുടങ്ങിയ നിരവധി ഇടങ്ങളില്‍ സമീപഭാവിയില്‍ ശുദ്ധജലം കിട്ടാനില്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഭൂഗര്‍ഭ ജലത്തെ അമിതമായി ഊറ്റിയെടുക്കുന്നതും ജലദൗര്‍ലഭ്യതയ്ക്കു കാരണമാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button