ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തുടരുന്നതിനിടെ ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടു. എംഎല്‍എമാരെ സ്വാധീനിക്കുന്ന ജനാര്‍ദ്ദന റെഡ്ഡിയുടെ ഓഡിയോ ക്ലിപ്പ് ആണ് പുറത്ത് വിട്ടത്. ഇതിനു പിന്നാലെ അത് വ്യാജമാണെന്ന പ്രതികരണവുമായി ബിജെപി രംഗത്തെത്തി. ജനാര്‍ദന റെഡ്ഡിക്കെതിരെ കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വെറും വ്യാജമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വൃത്തിക്കെട്ട കാര്യങ്ങള്‍ ചെയ്യുന്ന കോണ്‍ഗ്രസ് സംഘമാണ് ഇതിന് പിന്നില്ലെന്നും ജാവദേക്കര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി പണമെറിയുന്നു എന്ന ആരോപണ ശരിവെക്കുന്നതായിരുന്നു കോണ്‍ഗ്ര് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ്. എന്നാല്‍ ഇത് കോണ്‍ഗ്രസ് സൃഷ്ടിച്ചതാണെന്നാണ് ബിജെപിയുടെ വാദം. റായ്ച്ചൂര്‍ റൂറല്‍ എംഎല്‍എയെ ആണ് ബിജെപി ചാക്കിലാക്കാന്‍ ശ്രമിച്ചത്. മന്ത്രിസ്ഥാനവും സ്വത്തും തരാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെപിക്കും തടയാന്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനും മുന്നിലുള്ളത് 24 മണിക്കൂര്‍ ആണ്. ഇിതിനിടയില് ചടുലമായ നീക്കങ്ങളുമായാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കീഴ്വഴക്കം ലംഘിച്ച് ബി.ജെ.പി എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എട്ടുതവണ എംഎല്‍എ ആയ കോണ്‍ഗ്രസിലെ ആര്‍വി ദേശ്പാണ്ഡെയെ മറികടന്നാണ് നാല് തവണ എംഎല്‍എയായ ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ചത്.
Post Your Comments