ന്യൂഡൽഹി: കണക്കുകളിൽ കളിയുണ്ടെന്ന് ജസ്റ്റിസ് സിക്രി. സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതാണ് ഏറ്റവും നല്ലത്. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തമോയെന്നും കോടതി ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതെന്നും ജസ്റ്റിസ് സിക്രി ചോദിച്ചു.
ALSO READ: കർണാടക ഗവർണ്ണർക്കെതിരെ കോൺഗ്രസ്
അതേസമയം യെദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്തുകൾ കോടതിൽ ഹാജരാക്കി. കത്തുകൾ മുഗൾ റോത്തഗി വായിച്ചു. വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കറുണ്ടാക്കാൻ ക്ഷണിക്കണമെന്നും, മറ്റുള്ളവരുടെ പിന്തുണയും ഭൂരിപക്ഷവും ഉണ്ടെന്നും കത്തിൽ പറയുന്നു. പിന്തുണയ്ക്കുന്നവരുടെ പേരുകൾ കയ്യിലുണ്ടെന്നും കോത്തഗി പറഞ്ഞു
Post Your Comments