കോട്ടയം: പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സിനോജ്(45), ഭാര്യ നിഷ(35) മക്കളായ സൂര്യ തേജസ്(12)ഷ ശിവ തേജസ്(7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയലായിലെ കൊശപ്പള്ളി ഭാഗത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു ഇവര്‍. മക്കളെ കൊലപ്പെടുത്തി ശേഷം ഇവര്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
മൂത്തമകന്‍ സൂര്യതേജസിനെ കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലും ഇളയ മകന്‍ ശിവതേജസിനേയും ഭാര്യ നിഷയെയും കിടപ്പുമുറിയില്‍ കട്ടിലിലുമാണ് കണ്ടെത്തിയത്. നിഷയുടെ കഴുത്തില്‍ കയര്‍ മുറുകിയ പാടും ഉണ്ട്. സംഭവസമയത്ത് വീട്ടില്‍ ബന്ധുവായ ഭിന്നശേഷിക്കാരനായ കുട്ടിയും ഉണ്ടായിരുന്നു എന്നാല്‍ കുട്ടി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നത്.
ഇവരെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് വീട്ടില്‍ എത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Post Your Comments