വിവാഹം കഴിഞ്ഞ് കുഞ്ഞായിട്ടും ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. താരത്തിന്റെ സൗന്ദര്യ രഹസ്യം അറിയാന്‍ ഏവര്‍ക്കും ആകാംക്ഷയാണ്. 17-ാം തവണ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ എത്തിയപ്പോഴും താരം ആഷ് തന്നെയായിരുന്നു. തന്റെ സൗന്ദര്യം കൊണ്ട് താരം റെഡ്കാര്‍പ്പെറ്റ് കീഴടക്കി.
മേക്കപ്പിനെയോ സൗന്ദര്യത്തെയോ ആശ്രയിച്ചല്ല ഒരു വ്യക്തിയുടെ ബുദ്ധി അളക്കേണ്ടതെന്ന ഐശ്വര്യയുടെ അഭിപ്രായം ഏറെ ശ്രദ്ധ നേടി. കാനിലെ ലിംഗ അസമത്വത്തിനെതിരെ ഒരു കൂട്ടം കലാകാരികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചാണ് ഐശ്വര്യ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
‘ഒരു സ്ത്രീ മെയ്ക്കപ്പ് അണിഞ്ഞിട്ടുണ്ട് എന്ന് കരുതി അവള്‍ക്ക് ബുദ്ധിയില്ലെന്നോ മൂല്യമില്ലെന്നോ അല്ല അര്‍ത്ഥം. അതേസമയം നിങ്ങള്‍ മെയ്ക്കപ്പ് ധരിക്കാത്തവരാണെങ്കില്‍ നിങ്ങള്‍ നിര്‍വികാരയാണെന്നോ നിറം കുറഞ്ഞവളാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. നിങ്ങള്‍ മെയ്ക്കപ്പ് അണിയാത്തത് കൊണ്ട് ബുദ്ധിമതിയാകണമെന്നില്ല, അല്ലെങ്കില്‍ തീര്‍ത്തും അരസികയാണെന്നോ ഗൗരവക്കാരിയാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ലെന്നും ഐശ്വര്യ പറഞ്ഞു.
Post Your Comments