Latest NewsIndia

ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒരു പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കില്ല : കിം ജോംഗ് ഉന്നിന്റെ ഉറപ്പ്

ന്യൂഡൽഹി : ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒരു പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്ന് ഉത്തരകൊറിയയുടെ ഉറപ്പ്. ഉത്തരകൊറിയ സന്ദർശനം നടത്തിയ വിദേശകാര്യമന്ത്രി വികെ സിംഗ് കൊറിയൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തിയ സാഹചര്യത്തിലാണ് ഉത്തര കൊറിയയുടെ ഈ ഉറപ്പ്. 20 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള ഒരു മന്ത്രി ഉത്തരകൊറിയ സന്ദർശിക്കുന്നത്.

കൊറിയകളുടെ സമാധാന ശ്രമം നടക്കുന്ന സാഹചര്യമായതിനാലും അമേരിക്കയുമായി ഉത്തര കൊറിയ ചർച്ച നടത്താനിരിക്കുന്ന അവസരമായതിനാലും സിംഗിന്റെ സന്ദർശനത്തിന് വൻ അന്താരാഷ്ട്ര പ്രാധാന്യമാണ് ലഭിക്കുന്നത്.ഉത്തരകൊറിയയുമായി ബന്ധം ദൃഢപ്പെടുത്തുന്നതിലൂടെ അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യക്ക് കൂടുതൽ കരുത്ത് നേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിന് തങ്ങളുടെ സർക്കാർ അതീവ പരിഗണനയാണ് നൽകുന്നതെന്ന് ഔദ്യോഗിക പത്രമായ റോഡോംഗ് സിൻമുന്റെ റിപ്പോർട്ടുകളിൽ പറയുന്നു. വി കെ സിംഗ് ഉത്തര കൊറിയൻ സർക്കാർ പ്രതിനിധികളുമായി നിൽക്കുന്ന ചിത്രവും പത്രം പ്രസിദ്ധീകരിച്ചു. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്ക് പാകിസ്ഥാന്റെ ആണവായുധ ശില്പി എ ക്യൂ ഖാൻ സഹായിക്കുന്നതിന്റെയും, പാകിസ്ഥാന്റെ മിസൈൽ പരീക്ഷണങ്ങൾക്ക് ഉത്തരകൊറിയ സഹായിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ മോദി സർക്കാർ വിദേശ കാര്യ സംഘത്തെ അയ്ക്കാൻ തീരുമാനിച്ചത് നിർണ്ണായകമാണെന്നും സൂചനയുണ്ട്.

ഇന്ത്യക്കെതിരെയുള്ള ഒരു പ്രവർത്തനങ്ങൾക്കും ഉത്തരകൊറിയ കൂട്ടു നിൽക്കില്ലെന്ന് കിംഗ് ജോംഗ് ഉന്നിന്റെ ഉറപ്പുള്ളതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. ഉത്തര കൊറിയൻ വൈസ് പ്രസിഡന്റ് കിം യോങ് ഡേയുമായും വിദേശ-സംസ്‌കാരിക വകുപ്പ് മന്ത്രിയുമായും സിംഗ് ചർച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button