വിശുദ്ധിയുടെ മാസമാണ് റമദാൻ മാസം. ഈ ദിവസങ്ങളിൽ പകൽ സമയം ഇസ്ലാം മതവിശ്വാസികള്‍ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. തുടർന്ന് സന്ധ്യാ നമസ്കാരത്തോടെ ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്നു. വ്രതം മുറിക്കുന്ന സമയങ്ങളില്‍ കഴിക്കേണ്ട ഭക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ വ്രതസമയത്ത് ആരോഗ്യവും ഊര്‍ജ്ജസ്വലരുമായി ഇരിക്കാന്‍ സാധിക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. മധുര പലഹാരങ്ങളും, നട്ട്സും, ഫ്രഷ് ജ്യൂസും, പച്ചക്കറികളുമാണ് ഇഫ്താർ സമയത്ത് കൂടുതൽ ഉപയോഗിക്കുന്നത്.
ഈ റമദാൻ സമയത്ത് സുഹൃത്തുക്കൾക്കോ കൂടെ ജോലി ചെയ്യുന്നവർക്കോ സ്നേഹസമ്മാനം നൽകാൻ ആഗ്രഹമുണ്ടെങ്കിൽ യുഎയിലെ ചില കടകളിൽ വിവിധതരത്തിലുള്ള മധുരപലഹാരങ്ങൾ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്നതാണ്. അൽ ബാബ സ്വീറ്റ്സ് ( പോർട്ട് സയീദ്, സിറ്റി സെന്റർ, അൽ ബർഷ, ജുമേറ) (ഫോൺ നമ്പർ; 04 295 7911). അൽ സമദി സ്വീറ്റ്സ് (അൽ റിഗ്ഗ സ്ട്രീറ്റ്, ദെയ്റ 04 2697717). ഫിറാസ് സ്വീറ്റ്സ് (ഡിസംബർ സ്ട്രീറ്റ്, ദുബായ് 04 3580489). അൽ രീഫ് ലെബനീസ് ബേക്കറി(അൽ കരാമ, അൽ ക്വാസിസ്, 04 3968999, 04 2632700, 04 3945200. സുൽത്താൻ(അപ്ടൗൺ മിർദിഫ് 04 2362600). ഹബീബ അൽ നാബുൽസി, ഇമ്മിഗ്രെഷൻ റോഡ് ഷാർജ 06 5734330). സല്ലോറ സ്വീറ്റ്സ് (അൽ താവുൻ ഷാർജ 06 5268282)
Post Your Comments