Latest NewsKeralaNews

സദാചാര ആങ്ങളമാരെന്ന് നടിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് കോട്ടയംകാരി

സമൂഹത്തില്‍ മാത്രമല്ല ഓണ്‍ലൈന്‍ സാമൂഹ്യമാധ്യമങ്ങളിലും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്ന കപട സദാചാരത്തിനെതിരെ ആഞ്ഞടിച്ച് കോട്ടയംകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റുകളില്‍ വരുന്ന ചിത്രങ്ങളില്‍ ഉള്‍പ്പടെ സദാചാരത്തിന്‌റെ പുകമറ സൃഷ്ടിച്ച് ദിവ്യന്‍മാരാകാന്‍ ശ്രമിക്കുന്ന ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്കെതിരെയുള്ള ചുട്ട മറുപടിയാണ് സിമി സുധാകര്‍ എന്ന കോട്ടയം സ്വദേശിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരത്തിലുള്ള സൈബര്‍ അക്രമം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സിമിയുടെ പോസ്റ്റിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. സിമിയുടെ ഫേസ്ബുക്ക് ഇന്‍ബോക്‌സില്‍ അസഭ്യം പറഞ്ഞ ആളിന് ചുട്ട മറുപടി നല്‍കിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

സിമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ രൂപം

ഓരോ പെണ്ണിനേയും നോക്കി വെള്ളമിറക്കുന്ന എല്ലാ പുന്നാര ആങ്ങളമാര്‍ക്കും ഞാനുള്‍പ്പെടുന്ന സ്ത്രീകളുടെ വക ഒരു നമസ്‌ക്കാരം.# ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന,അതില്‍ ഫോട്ടോസ് ഇടുന്ന എല്ലാ സ്ത്രീകളും മോശമാണെന്ന് തോന്നുമ്പോള്‍ വീട്ടിലിരിക്കുന്ന പ്രിയപ്പെട്ട സ്ത്രീജനങ്ങളെ ഒരു നിമിഷം സ്മരിക്കുന്നതു നന്നായിരിക്കും കാരണം നിങ്ങള്‍ അന്യസ്ത്രീകളെ കമന്റുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങള്‍ അറിയാതെ മറ്റുള്ളവരും കമന്റാം.

ഇനി എന്റെ കാര്യം,നല്ല ആരോഗ്യമുള്ള ഒരു പുരുഷന്‍ വീട്ടില്‍ ഉള്ളതിനാല്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. ഞാന്‍ ളയ ഉപയോഗിക്കുന്നത് എന്റെ ആശയങ്ങള്‍ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അത് പ്രകടിപ്പിക്കാന്‍ ഒരു ഇടം എന്ന നിലയ്ക്കാണ്. ഞാന്‍ ഇടുന്ന ഫോട്ടോസിനൊക്കെ കിടുക്കി, മിടുക്കി എന്നീ ലെവലില്‍ ഉള്ള കമെന്റുകള്‍ വായിക്കുമ്പോഴും എന്റെ പരിമിതികള്‍ മറ്റാരേക്കാളും നന്നായി എനിക്ക് അറിയാവുന്നതിനാല്‍ അതൊക്കെ കണ്ട് ധൃതപുളകിതയാവാറുമില്ല. നിര്‍ദോഷമായവയെ ആ രീതിയില്‍ കാണാറും ഉണ്ട്.

fb യില്‍ ഫോട്ടോ ഇട്ടു വെറുപ്പിക്കരുതെന്നു പറഞ്ഞവരോട് നേരത്തെ പറഞ്ഞ മറുപടി മാത്രമേ ഉള്ളു പറയാന്‍. unfrnd or block me. മിക്കവാറും എല്ലാ സ്ത്രീകളും സമൂഹത്തിലേക്കിറങ്ങാന്‍ മടിക്കുന്നത് തന്നെ ഇങ്ങനെയുള്ള കമന്റകള്‍ പേടിച്ചാണ്. പക്ഷെ ഇത് പെണ്ണ് വേറെയാണ്. ഇനി കാണുന്ന പെണ്ണുങ്ങളൊക്കെ മോശമാണെന്ന് തോന്നുമ്പോള്‍ ഓര്‍ക്കുക അതിന് അവരെ സഹായിക്കുന്ന യന്ത്രം നിങ്ങളുടെ കൈകളില്‍ മാത്രമാണെന്ന്.

NB:-എല്ലാവരെയും ഉദ്ദേശിച്ചല്ല ചിലരെ മാത്രം. ഇതുവരെ മാന്യമായ ഭാഷ.,നിഘണ്ടുവില്‍ ഇല്ലാത്ത$#@&^*ഇതൊക്കെ നമുക്കും അറിയാം സഹോദരാ. ഇനി ഈ പോസ്റ്റ് കണ്ട് അയ്യോ സിമി എന്തൊക്കെയാ എഴുതിയത് മോശമായി എന്നുള്ള കമന്റുമായി ഒരാളും ഈ വഴി വരണ്ട. തെറിക്കുത്തരം മുറിപ്പത്തല്‍ അതാണ് എന്റെ ലൈന്‍. ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കാരണമായ സാഹചര്യം താഴെ കൊടുക്കുന്നു. വേണ്ടി വന്നാല്‍ cyber സെല്ലിലും. അപ്പോള്‍ എല്ലാം പറഞ്ഞപോലെ. ഓര്‍മകള്‍ ഉണ്ടായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button