ബെംഗളൂരു : എംഎല്‍എമാരെ കര്‍ണാടകയില്‍ നിന്നും മാറ്റാന്‍ ആലോചന. കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലേക്ക് മാറ്റിയേക്കും. പ്രത്യേക വിമാനം കിട്ടാത്തതിനാലാണ് യാത്ര വൈകുന്നതെന്ന് ജെഡിഎസ്.
കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കം നാല് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ബിഡദിയിലെ റിസോര്‍ട്ടിന്റെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തോടെയാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നത്.
എന്നാൽ കര്‍ണാടകത്തിലെ എം.എല്‍.എമാര്‍ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി റിസോര്‍ട്ട് ഉടമയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി രംഗത്തെത്തി. ഇതേക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച അന്വേഷണം നടത്തിയിരുന്നു. കര്‍ണാടകത്തില്‍നിന്ന് എം.എല്‍.എമാര്‍ ആലപ്പുഴയിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ ചില ടെലിവിഷന്‍ ചാനലുകളില്‍ കണ്ടു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സുരക്ഷ പിന്‍വലിച്ചതോടെ എം.എല്‍.എമാരെ സുരക്ഷിത താവളത്തിലേക്ക് മാറ്റേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന് അനിവാര്യമാണ്. ഇതോടെയാണ് കേരളത്തിലെയോ പഞ്ചാബിലെയോ റിസോര്‍ട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം തുടങ്ങിയെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്.
Post Your Comments