Latest NewsIndia

ഹരിയാന മുഖ്യമന്ത്രിയുടെ നേര്‍ക്ക് മഷിയെറിഞ്ഞു

ച​ണ്ഡി​ഗ​ഡ്: പൊ​തു​പ​രി​പാ​ടി​ക്കിടെ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​റി​നു നേ​രെ മ​ഷി​യേ​റ്. ഹരിയാനയില്‍ ഹിസാറിലെ ഒരു റോഡ് ഷോയ്ക്കായി എത്തിയ സമയത്താണ് മുഖ്യമന്ത്രിക്കു നേരെ മഷിയെറിഞ്ഞത്. വ്യാഴാഴ്ചയാണ് പൊതുപരിപാടിക്കിടെ സുരക്ഷാ മറികടന്ന് എത്തിയ ആള്‍ മഷി എറിഞ്ഞത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്തും ദേഹത്തുമായാണ് മ​ഷി പ​തി​ച്ചത്‌.

ഐ​എ​ന്‍​എ​ല്‍​ഡി പ്ര​വ​ര്‍​ത്ത​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ മ​ഷി​യെ​റി​ഞ്ഞ​തെ​ന്നാ​ണു സൂ​ച​ന. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സു​ര​ക്ഷാ​വ​ല​യം ദേ​ഭി​ച്ചാ​ണ് ഇ​യാ​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക​രി​കെ എ​ത്തി​യ​ത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവിലാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കഴിഞ്ഞ നവംബറില്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും മുഖ്യമന്ത്രിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ആ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ക്യാമറകളോ മൈക്രോഫോണുകളോ അദേഹത്തിന്റെ വളരെ അടുത്തായി കൊണ്ടുവരരുതെന്ന് സോനിപത്ത് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button