കോട്ടയം : ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന്‍ താനായിരിക്കുമെന്ന ജിനുവിന്റെ വാക്കുകള്‍ക്കു മുമ്പില്‍ ആര്‍ക്കും മറുപടിയില്ല. ഒരാഴ്‌ചമുമ്പ് കോരുത്തോട്ടിലെ വീട്ടില്‍ ജിനുവിനൊപ്പം എല്ലാവരുമുണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍ ഇനി ജിനുവും മായയും ഓര്‍മകളും മാത്രം. കഴിഞ്ഞ ചൊവ്വാഴ്‌ച പഴനിയിലുണ്ടായ അപകടത്തിലാണ് പിതാവ് ശശിയും മാതാവ് വിജയമ്മയും മക്കളായ അഭിജിത്തും ആദിത്യനും മരണത്തിന് കീഴടങ്ങിയത്. വാഹനാപകടത്തില്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും പരുക്കേറ്റെന്ന വിവരവുമായാണു ജിനു അപകട സ്‌ഥലത്തേക്കു തിരിച്ചത്.
യാത്രയ്‌ക്കിടെ ഒപ്പമുളളവരുടെ അടക്കിപ്പിടച്ച സംസാരം ജിനുവിന്റെ ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ ജിനുവിന്റെ ആവര്‍ത്തിച്ചുളള ചോദ്യത്തിനു ബന്ധുവായ സജിനി മാത്രമാണു മരിച്ചതെന്നാണു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. പിന്നീട് ആശുപത്രി രജിസ്‌റ്റര്‍ ഉച്ചത്തില്‍ വായിച്ചപ്പോഴാണ് മാതാപിതാക്കളും മൂത്തമകനും ഇനിയില്ലെന്ന സത്യം ജിനു തിരിച്ചറിഞ്ഞത്. ഉറ്റവരുടെ മൃതദേഹവുമായി നാട്ടിലേക്കു തിരിക്കുമ്പോഴും പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഇളയമകന്‍ ആദിത്യന്‍ തിരികെവരുമെന്ന പ്രതീക്ഷയിലായിരുന്നു ജിനു.
മാതാപിതാക്കളുടെയും അഭിജിത്തിന്റെയും അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ജിനുവും മായയും തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും പ്രതീക്ഷ അസ്‌ഥാനത്തായി. രണ്ടു ദിവസം മുമ്പ് മൂന്നുപേരുടെ മൃതദേഹവുമായിവന്ന വഴിയെതന്നെ ഇളയമകന്റെ മൃതദേഹവുമായി ജിനുവിനു വീണ്ടും വരേണ്ടിവന്നു. മാതാപിതാക്കളും മകന്‍ അഭിജിത്തുമാണ് ആദ്യം പോയത്. പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആദിത്യന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ജിനു. അതും കൈവിട്ടുപോയതോടെ ആദിത്യനെയും ചിതയില്‍വച്ച് ഇനി ഞാനൊന്നു കരയട്ടെ എന്നു പറഞ്ഞു കരഞ്ഞുവീണ ജിനുവിനൊപ്പം വിതുമ്പാനേ നാടിനുമായുള്ളു. കോരുത്തോട് സി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരനാണു ജിനു സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണു മായ. ഇരുവര്‍ക്കും അവധി കിട്ടാതിരുന്നതിലാണ് പഴനിയാത്രയില്‍ നിന്നൊഴിവായത്.
Post Your Comments