Article

റമദാന്‍ മാസാരംഭത്തോടെ സൗദിയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി

റിയാദ്: റമദാന്‍ മാസം ഇന്ന് ആരംഭിച്ചതോടെ, രാജ്യവും രാജ്യവാസികളും ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ആഴ്ചകള്‍ക്ക് മുമ്പേ ഇരുഹറമുകളിലും റമദാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. പ്രാര്‍ഥനകള്‍ക്കായി അധികമായെത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ മക്കയിലും മദീനയിലും എല്ലാ സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞു. ഇഫ്താറിനുള്ള സംവിധാനങ്ങളും പതിവുപോലെ തീര്‍ത്തും ശാസ്ത്രീയമായാണ് നടപ്പാക്കുന്നത്. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച സംസം നവീകരണത്തിന്റെ പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി മസ്ജിദുല്‍ ഹറാമിലെ മത്വാഫ് പൂര്‍ണമായും വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

തിരക്കേറുന്ന സമയങ്ങളില്‍ മത്വാഫ് ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി നിയന്ത്രിക്കും. ഇഅ്ത്തികാഫിനെത്തുന്ന വിശ്വാസികള്‍ക്ക് മദീനയിലെ മസ്ജിദുന്നബവിയിലും അധികം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം ഇരുനഗരങ്ങളിലെയും സുരക്ഷയും വര്‍ധിപ്പിച്ചു. മക്കയില്‍ മസ്ജിദുല്‍ ഹറാമും പരിസരവും സദാനിരീക്ഷണത്തിലായിരിക്കും. ഇതിനായി പ്രത്യേക വിമാനങ്ങള്‍ രംഗത്തിറക്കുന്നുണ്ട്. ഇതിനൊപ്പം, രാജ്യത്തെ ആരാധനാലയങ്ങളും വാസ സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളുമെല്ലാം പവിത്ര നാളുകള്‍ക്കായി തയാറെടുത്തു കഴിഞ്ഞു. റമദാന്‍ സ്പെഷ്യല്‍ ടെന്റുകള്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. നോമ്പ് തുറക്കാനുള്ള പ്രത്യേക സൗകര്യങ്ങള്‍ മിക്ക പള്ളികളിലും ഒരുക്കി. മതകാര്യ വകുപ്പിന്റെ സൂക്ഷ്മമായ മേല്‍നോട്ടം ഇതിനൊക്കെയുണ്ട്. സ്വദേശികള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ റമദാന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ഗ്രാമീണ അറബികള്‍ പരമ്പരാഗത രീതിയില്‍ റമദാനെ വരവേല്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. പഴമകള്‍ കാത്ത് സൂക്ഷിക്കാനും റമദാന്‍ സമ്പ്രദായങ്ങള്‍ പിന്‍പറ്റാനും അവര്‍ ശ്രദ്ധിക്കുന്നു. വീടുകളും പരിസരങ്ങളും വൃത്തിയാക്കിയും പഴയ സാധനങ്ങള്‍ മാറ്റിയും വീട്ടുസാധനങ്ങള്‍ ക്രമീകരിച്ചും വൃത്തിയാക്കിയുമൊക്കെ അവര്‍ കാത്തിരിക്കുന്നു. ആവശ്യമായ വിഭവങ്ങള്‍ മുന്‍കൂട്ടി വാങ്ങിവെക്കാന്‍ സ്വദേശികളുടെ നിറഞ്ഞ സാന്നിധ്യമാണ് നഗരങ്ങളിലെ സൂക്കുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്. റമദാന്‍ ദിനരാത്രങ്ങള്‍ ആരാധനാനുഷ്ഠാനങ്ങള്‍ക്കായി നീക്കിവെക്കാനാണ് നേരത്തെയുള്ള ഒരുക്കം. വാണിജ്യ സ്ഥാപനങ്ങളും റമദാനെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. മിക്ക സ്ഥാപനങ്ങളും പ്രത്യേക റമദാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

shortlink

Post Your Comments


Back to top button