പാലക്കാട് ; എംഎൽഎ ഷാഫി പറമ്പിൽ നാളെ നടത്തുന്ന സൂചന സമരം നാടകമാണെന്നു ബിജെപി.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 7.10 കോടി രൂപ അനുവദിച്ചിട്ടും നിർമാണം ആരംഭിക്കാത്ത കെഎസ്ആർടിസി ബസ് സ്റ്റാന്റിനെ പണി ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ നാളെ സൂചന സമരം നടത്തുന്നത്.
“വെൽഡൺ ഷാഫി, വെൽഡൺ മികച്ച നടനുള്ള പുരസ്കാരം കിട്ടട്ടെ. സാങ്കേതിക തടസ്സങ്ങൾ, രാഷ്ട്രീയ വൈരം തുടങ്ങിയ പതിവ് ക്ലീഷേ ഡയലോഗുകൾ പറയരുത്. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ പ്രഖ്യാപനവും തറക്കല്ലിടലും നടത്തിയതെന്നും, എന്നിട്ടാണിപ്പോൾ സത്യാഗ്രഹ നാടകമെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ശ്രീ.രാജീവ് ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നു
ഫേസ്ബുക്കിന്റെ പൂർണ രൂപം ചുവടെ ;
വെൽഡൺ ഷാഫി, വെൽഡൺ
മികച്ച നടനുള്ള പുരസ്കാരം കിട്ടട്ടെ…
2011 ൽ ആ വാക്ക് പാലിച്ചു എന്ന ഡയലോഗോടെ 25 കോടി രൂപ ചിലവിൽ കെഎസ്ആർടിസി സ്റ്റാൻഡ് നവീകരിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത് ആരാണ് സാർ..?
2013 നവംബർ 4 ന് അങ്ങയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ട് വർഷത്തിനകം പണി പൂർത്തിയാകും എന്ന് പ്രഖ്യാപിച്ചത് ആരാണ് സാർ…?
2014 മെയ് മാസത്തിൽ പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് നിർമ്മാണത്തിന് 15 കോടി അനുവദിച്ചിട്ടുണ്ട് എന്ന് അറിയിച്ച എംഎൽഎ താങ്കൾ തന്നെയല്ലേ സാർ..?
2014 ഡിസംബറിൽ നിലവിലുണ്ടായിരുന്ന സ്റ്റാൻഡ് പൊളിക്കലിന് സാക്ഷ്യം വഹിക്കാനെത്തിയത് താങ്കൾ തന്നെയല്ലേ സാർ..?
2016 ജനുവരിയിൽ ഏറെ കൊട്ടിഘോഷിച്ച് താങ്കളുടെ മാത്രം നേട്ടം എന്നവകാശപ്പെട്ട് തറക്കല്ലിടൽ മഹാമഹം നടത്തിയത് ആരാണ് സാർ..?
ആ വാക്ക് പാലിച്ചു എന്ന് ഘോഷിച്ച് പൊളിച്ചടുക്കിയ സ്റ്റാൻഡിൽ പൊതുജനം പൊരിവെയിലത്ത് നിൽക്കുമ്പോൾ താൽക്കാലികമായെങ്കിലും തണലൊരുക്കാനുള്ള മാന്യതയെങ്കിലും കാണിക്കാമായിരുന്നില്ലേ സാർ..?
എന്നിട്ടാണിപ്പോൾ സത്യാഗ്രഹ നാടകം
സാങ്കേതിക തടസ്സങ്ങൾ, രാഷ്ട്രീയ വൈരം തുടങ്ങിയ പതിവ് ക്ലീഷേ ഡയലോഗുകൾ പറയരുത് സാർ,
ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ പ്രഖ്യാപനവും തറക്കല്ലിടലും നടത്തിയത്
അല്ലപ്പാ…
ആർക്കെതിരെയാണ് സത്യാഗ്രഹ സമരം..???
ഇതേ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ താങ്കളെ ജയിപ്പിക്കാൻ എല്ലാ സഹായവും ചെയ്തുതന്ന പാർട്ടി ഭരിക്കുന്ന ഭരണകൂടത്തിനെതിരെയോ…!!!!
പാലക്കാട് നഗരസഭാ ഭരണം വീഴ്ത്താൻ തോളോട് തോൾ ചേർന്ന് നിൽക്കുന്ന സതീർത്ഥ്യക്കെതിരെയോ…!!!
ഹിമാചലിൽ ഒരു സീറ്റിൽ സിപിഐ എം നെ ജയിപ്പിച്ചത് കോൺഗ്രസ് ആണെന്ന് തുറന്ന് പറഞ്ഞ താങ്കൾ കേരളത്തിൽ ഭരണകൂടത്തിനെതിരെ സമരം ചെയ്യുകയോ..!!!
കർണാടകത്തിലെ മൊക്കൽമുറുവിൽ ഒരേ തൂവൽ പക്ഷികളായി പ്രചരണം നടത്തിയ നിങ്ങൾ ഇവിടെ പരസ്പരം കുറ്റം പറയുകയോ…!!!
എല്ലായിടത്തും ഒന്നിക്കുന്നതുപോലെ നിങ്ങളിരുകൂട്ടരും ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ അവസാനിക്കാവുന്നതേയുള്ളൂ കെഎസ്ആർടിസി സ്റ്റാൻഡ് പ്രശ്നം..
അതിനെന്തിനാണ് മടിക്കുന്നത് സാർ…!!!
അരുത് സാർ അരുത്…
ദയവായി ജനങ്ങളെ വിഡ്ഢികളാക്കി നാടകം കളിക്കരുത്.
Post Your Comments