Gulf

യു.എ.ഇയിൽ മിക്‌സിക്കുള്ളില്‍ കൈ അകപ്പെട്ട കുഞ്ഞിന് സംഭവിച്ചത്

യുഎഇ: അമ്മ പാചക തിരക്കിലായിരുന്നതിനിടെയാണ് ഒരു വയസുമാത്രം പ്രായമുള്ള കുഞ്ഞ് അടുക്കളയിൽ ഇഴഞ്ഞെത്തിയത്. പാചകം ചെയ്യുന്ന തിരക്കിനിടയിൽ കുഞ്ഞിനെ അമ്മ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടയിലാണ് കുഞ്ഞ് മിക്‌സിക്കുള്ളില്‍ കൈയിട്ടത്. ഷാർജ അൽ മദാമിലായിരുന്നു സംഭവം.

ALSO READ:ഇത്രയും ദുരിതം അനുഭവിക്കാന്‍ ഈ കുഞ്ഞ് എന്ത് ചെയ്തു?

കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ എത്തിയപ്പോഴേക്കും കുഞ്ഞിന്റെ മൂന്ന് വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ഉടനടി അൽ ദൈദ് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ മൂന്ന് വിരലുകളും നഷ്ടമായി. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button