KeralaLatest NewsNews

വാഗമണില്‍ ആയുധപരിശീലന ക്യാമ്പ് നടത്തിയത് ഇന്ത്യന്‍ മുജാഹിദീനെ ശക്തിപ്പെടുത്താന്‍ : എന്‍.ഐ.എ റിപ്പോര്‍ട്ട്‌ പുറത്ത്

കൊച്ചി: വാഗമണിലെ തങ്ങള്‍പാറയില്‍ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ആയുധപരിശീലന ക്യാമ്പ് നടത്തിയത് ഇന്ത്യന്‍ മുജാഹിദീനെ ശക്തിപ്പെടുത്താന്‍ വേണ്ടിയെന്ന്‍ എന്‍.ഐ.എ റിപ്പോര്‍ട്ട്‌. വിദഗ്ധപരിശീലനമാണു വാഗമണ്‍ ക്യാമ്പില്‍ ലക്ഷ്യമിട്ടിരുന്നത്. ആറ് എന്‍ജിനീയര്‍മാരും മൂന്നു ഡോക്ടര്‍മാരും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. സിമി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ക്യാമ്പുകളില്‍നിന്നു തെരഞ്ഞെടുത്തവരെയാണു വാഗമണിലേക്ക് അയച്ചത്.

ആയുധ നിയമം, ക്രിമിനല്‍ ഗൂഢാലോചന, സ്‌ഫോടകവസ്തു നിരോധന നിയമം എന്നിവയാണ് എന്‍.ഐ.എ. പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. ക്യാമ്പിന്റെ ബുദ്ധികേന്ദ്രമായ ഖുറേഷി ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകാംഗമാണ്. ഖുറേഷി ഒട്ടേറെത്തവണ കേരളത്തില്‍ വന്നുപോയിരുന്നതായും എന്‍.ഐ.എ. കണ്ടെത്തി. ബൈക്ക് റേസ്, വെടിവയ്ക്കാന്‍ പരിശീലനം, ബോംബ് നിര്‍മാണം, ആധുനിക ഉപകരണങ്ങളുടെ പരിശീലനം എന്നിവയാണു ക്യാമ്പില്‍ നടന്നതെന്നു കണ്ടെത്തിയിരുന്നു. 2007-ലെ ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കിയത് ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷി.

ക്യാമ്പിന്റെ നടത്തിപ്പു ചുമതല മലയാളിയായ ഷാദുലിക്ക്. കൊച്ചിയില്‍നിന്നാണു തോക്കുകള്‍ വാങ്ങിയത്. വെടിവയ്പ് പരിശീലനം നല്‍കിയത് ഗുജറാത്ത് സ്വദേശി പര്‍വേഷ് എന്നയാളാണ്. 2008 ജൂണ്‍ ആറിനു കൃഷ്ണകുമാര്‍ വാഗമണ്‍ സന്ദര്‍ശിച്ചു. പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ ”സിമി” എന്ന് എഴുതിയതു കണ്ടെത്തി. തുടര്‍ന്ന് മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരം 2009 ഡിസംബര്‍ 24 ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button