പാലക്കാട്: ചായയുടെ വിലയില്‍ മാറ്റം വരുന്നു. ഉപഭോക്തൃകാര്യ വകുപ്പാണ് ചായയുടെ വിലയില്‍ മാറ്റം വരുത്തുന്നത്. മധുരം ചേര്‍ക്കാത്ത ചായയ്ക്കും കട്ടന്‍ചായയ്ക്കും സാധാരണ ചായയില്‍നിന്ന് കുറഞ്ഞവിലയേ ഈടാക്കാവൂ എന്നാണ് ഉപഭോക്തൃകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ്.
വിലവിവരപ്പട്ടികയില്‍ ഇത് പ്രത്യേകം പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവായി. എല്ലാ ചായകള്‍ക്കും ഒരേവില വാങ്ങുന്നതായി ഒരു ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി. അടുത്തടുത്തുള്ള ഹോട്ടലുകളില്‍ ഒരേ തരത്തിലുള്ള ആഹാര സാധാനങ്ങള്‍ക്ക് പലവില ഈടാക്കുന്നതിനെതിരെയും ഉത്തരവുണ്ട്.
വില ഏകീകരിക്കണമെന്നും ഉപഭോക്തൃകാര്യ വകുപ്പ് ഉത്തരവിട്ടു. സാധാരണ ചായയുടെ വില എല്ലാ തരത്തിലുള്ള ചായകള്‍ക്കും ഈടാക്കുന്നതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവുമായി ഉപഭോക്തൃകാര്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments