Kerala

ടൂറിസ്റ്റുകളെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി; നടപടി ഉടൻ

തിരുവനന്തപുരം: ഇടയ്ക്കിടെ ഉണ്ടാകുന്ന ഹർത്താലുകളിൽ നിന്ന് വിനോദസഞ്ചാരികളെ ഒഴിവാക്കാൻ സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ സംസ്ഥാനത്തെക്കുറിച്ചു തെറ്റായ സന്ദേശം നല്‍കാനും കാരണമാകുന്നു. അതിനാൽ ഹർത്താലുകളിൽ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തെ അറിയിച്ചു.

also read:വിനോദസഞ്ചാരത്തിനെത്തിയ വിദേശികളെ ശല്യംചെയ്‌ത യുവതികൾ പിടിയിൽ

മുഖ്യമന്ത്രിയുടെ തീരുമാനത്തെ രാഷ്ട്രീയകക്ഷി നേതാക്കളും പിന്തുണച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആഭ്യന്തര വിജിലന്‍സ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഭക്ഷ്യവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി മിനി ആന്റണി, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, ഭക്ഷ്യവകുപ്പ് ഡയറക്ടര്‍ എന്‍.ടി.എല്‍. റെഡ്ഡി, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button