മലപ്പുറം: തിയറ്ററിനുള്ളിൽ ഒൻപതുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടിയുടെ മൊഴി പുറത്ത്. ‘അങ്കിളിനെ’ മാതാവ് ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയതാണെന്നാണ് കുട്ടിയുടെ മൊഴി.
കൗൺസിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. കുട്ടിയെ പീഡനത്തിനിരയാക്കിയ ദൃശ്യങ്ങളിലും പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് അറിയാത്ത ഭാവത്തിൽ ഇരിക്കുകയായിരുന്നു അമ്മ. കുഞ്ഞിനെ യുവതിയുടെ സമ്മതത്തോടെയയായിരുന്നു പ്രതി പീഡിപ്പിച്ചത്.
പ്രതി കുട്ടിയോട് മോശം രീതിയിൽ പെരുമാറിയപ്പോഴും എന്താണ് അയാൾ ചെയ്യുന്നതെന്ന് അറിയാതെ നിസ്സഹായതയോടെ പകച്ചു നിൽക്കുകയായിരുന്നു കുട്ടി. വീട്ടില്‍നിന്ന് പുറപ്പെട്ട സമയം മുതലുള്ള അനുഭവങ്ങളാണ് കുട്ടി കൗണ്‍സലറോട് നിഷ്‌കളങ്കമായി പറഞ്ഞത്. ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും കുട്ടി പറഞ്ഞു.
also read:തിയറ്റർ പീഡനം മാത്രമല്ല; 14 ദിവസത്തിനുള്ളില്‍ മലപ്പുറത്ത് രജിസ്റ്റർ ചെയ്‌തത് 13 ബാലപീഡനക്കേസ്
സിനിമ തുടങ്ങിയതു മുതൽ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കെടുത്തു.
കുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഗൗരവമായ ലൈംഗികപീഡനമെന്ന വകുപ്പ് ചുമത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടി അങ്ങനെ മൊഴിതന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ മറുപടി.
കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആറ് ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് നിലനില്‍ക്കാന്‍ പ്രയാസമാണെന്നും കൂടുതല്‍ ഗൗരവമുള്ള വകുപ്പുവേണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.
Post Your Comments