International

ഗര്‍ഭധാരണം വേഗത്തിലാകാന്‍ പുതിയ നിര്‍ദേശവുമായി ആരോഗ്യവിദഗ്ദ്ധര്‍

വാഷിങ്ടണ്‍ : ഗര്‍ഭധാരണം വേഗത്തിലാകാന്‍ പുതിയ നിര്‍ദേശവുമായി ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍. നടത്തം ഗര്‍ഭം ധരിക്കാനുള്ള ശേഷിയെ ത്വരിതപ്പെടുത്തുമെന്നു പുതിയ പഠനം. ആഴ്ചയില്‍ നാലു മണിക്കൂറെങ്കിലും നടക്കുന്ന സ്ത്രീകളില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത നടക്കാത്തവരേക്കാള്‍ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇവരില്‍ മുമ്പ് ഗര്‍ഭം അലസിയവരും ഉള്‍പ്പെടും.

യു.എസിലെ മസാചൂസറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ശാരീരികപ്രവര്‍ത്തനങ്ങള്‍ ഒരു സ്ത്രീയുടെ ഗര്‍ഭം ധരിക്കാനുള്ള കഴിവിനെ ബാധിക്കുന്നതായി മനസ്സിലാക്കിത്തരുന്ന പഠനം നടത്തിയത്. 1214 സ്ത്രീകളിലാണ് പഠനം നടത്തിയത്. പൊണ്ണത്തടിയോ അമിത ഭാരമോ ഉള്ള സ്ത്രീകള്‍ ദിവസേന 10 മിനിറ്റെങ്കിലും നടക്കുകയാണെങ്കില്‍ ഗര്‍ഭധാരണശേഷി കൂടുമെന്ന് പഠനം പറയുന്നു.

ഒന്നോ അതിലധികമോ തവണ ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ ഗര്‍ഭധാരണസാധ്യതയുമായി നടത്തമല്ലാതെ മറ്റൊരു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണമായ ബന്ധമില്ലെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button