Article

റമദാന്‍ വിപണി പൊടിപൊടിച്ച് കച്ചവടക്കാർ

ലോകം മുഴുവനുള്ള മുസ്ളീം ജനതയുടെ ആഘോഷമാണ് റമദാന്‍. റമദാന്‍ മാസം അടുത്തതോടെ സംസ്ഥാനത്തെ വിപണികളിൽ കച്ചവടം പൊടിപൊടിക്കുകയാണ്. വിഷു ആഘോഷത്തിന്‍റെ ആലസ്യം വിട്ട് വിപണി ഇനിയും ഉണര്‍ന്നിട്ടില്ല.

വേനൽ മഴ കടക്കുമ്പോൾ നോമ്പിനുള്ള വിഭവങ്ങൾ തേടി കടകൾ കയറിയിറങ്ങുകയാണ് പലരും. സംസ്ഥാനത്തെ ചില കമ്പോളങ്ങളാകട്ടെ റമദാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. റമദാന്‍ മാസം മുന്നില്‍ക്കണ്ട് മൊത്തക്കച്ചവടക്കാര്‍ വലിയ തോതില്‍ ഈന്തപ്പഴം സംഭരിക്കുന്നുണ്ട്. നബിയുടെ കാലത്ത് വ്രതാനുഷ്ടാനം അവസാനിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഈന്തപ്പഴം ഇപ്പോള്‍ വിശ്വാസത്തിന്‍റെ ഭാഗമാണ്.

Related image

 

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്‍‌തോതിലാണ് ഈന്തപ്പഴം കേരളത്തിലേക്ക് എത്തുന്നത്. കൂടുതലും എത്തുന്നത് ഒമാനില്‍ നിന്നുമാണ്. ഇവിടെ നിന്നുമുള്ള പഴങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. മലബാര്‍ മേഖലകളിലാണ് ഈന്തപ്പഴങ്ങള്‍ കൂടുതലായി വില്‍ക്കപ്പെടുന്നത്.

Image result for ramadan market

ലഘുഭക്ഷണമാണ് റമദാന്‍ കാലത്ത് നിഷ്ക്കര്‍ഷിക്കുന്നതെങ്കിലും മലബാറില്‍ റമദാന്‍ ആഘോഷമാണ്. ഇവിടെ നോമ്പുതുറയ്ക്ക് ശേഷമുള്ള കൊതിയൂറുന്ന വിഭവങ്ങളാലുള്ള വിരുന്ന് പ്രധാന ചടങ്ങാണ്. ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ച് നോമ്പ് തുറന്നതിന് ശേഷമാണ് മറ്റ് വിഭവങ്ങളിലേക്ക് കടക്കുന്നത്.
റമദാനില്‍ പഴ വര്‍ഗങ്ങള്‍ക്കും പച്ചക്കറിക്കും ആവശ്യക്കാര്‍ കൂടും.

Image result for ramadan market

ഈ റമദാനില്‍ പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആവശ്യക്കാരെയാണ് റമദാന്റെ ഭാഗമായി തമിഴ് നാട്ടിൽനിന്നും നിരവധി ഭാഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്നാൽ ആവശ്യക്കാരേറെയാകുമ്പോൾ വിലയും വർധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button