സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചു വരുന്ന ഇക്കാലയളവില്‍ പ്രായഭേദമന്യേ നീലചിത്രത്തിന് അടിമയാകുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഒരു തലമുറയെ നശിപ്പിക്കുന്ന ഇത്തരം പ്രവണത നാം മുളയിലെ നുള്ളണം. സ്വകാര്യ ഇമെയില്‍ അക്കൗണ്ട് അടക്കം സദാ തുറന്നു കിടക്കുന്ന ഫോണുകളില്‍ നീലചിത്ര വീഡിയോ കാണുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ഫോണില്‍ നീലചിത്രങ്ങള്‍ കാണുന്ന സൈറ്റുകള്‍ കേന്ദ്രീകരിച്ച് വരുന്ന മെയിലുകളില്‍ നിന്നാണ് ചതിക്കുഴികളുടെ തുടക്കം. സ്ഥിരമായി വീഡിയോ കാണുന്നവര്‍ ഈ മെയിലില്‍ ക്ലിക്ക് ചെയ്യുകയും പീന്നീട് വരുന്ന ഓണ്‍ലൈന്‍ ബ്ലാക്ക്‌മെയിലിന് ഇരയാകുകയും ചെയ്യുന്നു. കുഞ്ഞുങ്ങളടക്കം നിരവധി പേരാണ് ഇതിന് ഇരയാകുന്നത്. പുറത്തു പറയാന്‍ സാധിക്കാതെ കുറ്റബോധം മൂലം വീര്‍പ്പുമുട്ടുന്ന ആളുകളാണ് കൂടുതലും.
നീലചിത്രങ്ങളുടെ ഉപയോഗം മനസിനും ശരീരത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാക്കൂ എന്ന സത്യം നാം മനസിലാക്കുക. ഒറ്റയ്ക്കിരിക്കുന്ന അവസരങ്ങളില്‍ വായനയിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുക. നീല ചിത്രങ്ങള്‍ ചതിക്കുഴികളാണെന്നും പണം തട്ടുന്ന വന്‍ സംഘങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും നാം മനസിലാക്കണം. വലയിലകപ്പെട്ടാല്‍ രക്ഷപെടാനുള്ള സാധ്യത ഏറെ കുറവാണ്. പൊലീസ് സൈബര്‍ സെല്ലുകളില്‍ ദിനം പ്രതി വരുന്ന ബ്ലാക്ക്‌മെയില്‍ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. അതില്‍ മിക്കവയിലും ഇരയാകുന്നത് കൗമാര പ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ്. മിക്ക രാജ്യങ്ങളിലും നീലചിത്ര വെബ്‌സൈറ്റുകള്‍ നിരോധിക്കുന്ന സമയമാണിത്. കര്‍ശന നിരീക്ഷണവും ഈ ഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വസ്തുതയും ഈ അവസരത്തില്‍ മറന്നു കൂടാ.
Post Your Comments