Latest NewsNewsIndia

മൂന്ന് ദിവസം വീതം രണ്ട് ഭാര്യമാരോടും ഏഴാം ദിനം അമ്മയോടൊപ്പവും കഴിയണം : യുവാവിന് നിയന്ത്രണമേര്‍പ്പെടുത്തിയതിങ്ങനെ

രണ്ടു വിവാഹം കഴിയ്ച്ചയാള്‍ക്ക് ഇനി കഴിയേണ്ടത് നിബന്ധനകള്‍ പ്രകാരം. ബീഹാറിലാണ് യുവാവിന് അധികൃതരുടെ നിയന്ത്രണത്തില്‍ ഇനി കഴിയേണ്ടത്. രണ്ടു വിവാഹം കഴിച്ച യുവാവിനാണ് പൊലീസ് പരിവാര്‍ പരാമര്‍ശ് കേന്ദ്ര എന്ന കുടുംബ കൗണ്‍സിലിങ് സെന്‌ററിന്‌റെ നിര്‍ദ്ദേശം ലഭിച്ചത്. അബു ശര്‍മ്മയെന്ന യുവാവാണ് രണ്ടു വിവാഹം കഴിച്ച് കുടുംബപ്രശ്‌നങ്ങള്‍ക്ക് ആരംഭം കുറിച്ചത്. ആദ്യ ഭാര്യയായ രാഖിയ കാട്ടുണ്‍ കൗണ്‍സിലിങ് കേന്ദ്രയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

രണ്ടാം വിവാഹം തടഞ്ഞതിന് തന്നെ ഇയാള്‍ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് ഇയാളെ കൗണ്‍സിലിങ്ങിന് വിധേയനാക്കി. ഇതിനിടെയാണ് ഒന്നാം ഭാര്യ ഇയാളുടെ അമ്മയെ നോക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിയ്ച്ചതെന്നുമുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ഇതോടെയാണ് മൂന്നു ദിവസം വീതം ഓരോ ഭാര്യമാര്‍ക്കൊപ്പവും ഏഴാം ദിവസം അമ്മയോടൊപ്പവും കഴിയണമെന്ന് കൗണ്‌സിലിങ് അധികൃതര്‍ അബുവിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button