ആലപ്പുഴ•മാഹിയിലെ ആർ.എസ്.എസ്. പ്രവർത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച ധനമന്ത്രി മന്ത്രി തോമസ് ഐസക് രാജി വെയ്ക്കണമെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.
കൊലപാതകികളെ സർക്കാർ സംരക്ഷിക്കുമെന്നതിന്റെ ഉത്തമ തെളിവാണ് ആർ.എസ്.എസ്. പ്രവർത്തകന്റെ കൊലപാതകത്തിലൂടെ പാർട്ടിയ്ക്ക് അനുഭാവമാണ് കിട്ടിയിട്ടുള്ളത് എന്നും പ്രതികളെ കുറ്റപ്പെടുത്തില്ല എന്നുമുള്ള മന്ത്രി ഐസക്കിന്റെ പ്രതികരണം.
കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ധനമന്ത്രിയ്ക്ക് ആ സ്ഥാനത്ത് ഇരിയ്ക്കാൻ യാതൊരു യോഗ്യതയുമില്ല. എല്ലാ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ ധനമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ജനങ്ങളുടെ സംരക്ഷകനാകേണ്ട ജനപ്രതിനിധി ജനങ്ങളുടെ അന്തകനാകുന്നത് ഒരിയ്ക്കലും അംഗീകരിക്കാനാവില്ല.
കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഇടതു സർക്കാരിന്റെ പൊതു വികാരമാണ് മന്ത്രി തോമസ് ഐസക്കിന്റെയും എ.കെ ബാലന്റെയും പ്രതികരണങ്ങളിലൂടെ പുറത്തായിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി മാർ രാജി വെച്ചില്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ജി . വിനോദ് കുമാർ ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, രഞ്ചൻ പൊന്നാട് , സെക്രട്ടറി എൻ.ഡി.കൈലാസ്, ജ്യോതി രാജീവ്,ജില്ലാ കമ്മറ്റി അംഗം സി.പി.മോഹനൻ, എന്നിവരും സംബന്ധിച്ചു.
Post Your Comments