യുഎഇ : വ്രതശുദ്ധിയുടെ നാളുകളിലേക്ക് നാം കടക്കുമ്പോള്‍ മനുഷ്യത്വത്തിന്‌റെ സന്ദേശം നല്‍കുന്ന വാര്‍ത്തയാണ് യുഎഇയില്‍ നിന്നും കേള്‍ക്കുന്നത്. സമയോചിതമായ ഈ ദമ്പതികളുടെ ഇടപെടല്‍ ലോകത്തിന് മാതൃകയായി തീരുകയാണ്. അബുദബിയില്‍ നിന്നും അല്‍എയ്‌നിലേക്കുള്ള യാത്രയിലായിരുന്നു മലയാളിയായ സുഫിയാന്‍ ഷാനവാസും ഭാര്യ ആലിയയും. അബുദാബി റോഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നിടത്ത് അപടകടത്തില്‍ പെട്ട വാഹനത്തിനടുത്ത് വണ്ടി നിര്‍ത്താനും അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനും ഇവര്‍ കാണിച്ച മനസ് ലോകം ആഹ്ലാദത്തോടെയാണ് വരവേറ്റത്. മെയ് മൂന്നിന് വൈകിട്ട് ആറിനാണ് സംഭവം. വേഗമേറിയ പാതയായിരുന്നിട്ടും കൂട്ടിയിടി ഉണ്ടാകാനുള്ള സാധ്യതയെ അവഗണിച്ചാണ് മുന്നില്‍ അപകടത്തില്‍പെട്ട വാഹനത്തിന് രക്ഷകരായി ഇവര്‍ എത്തിയത്.
വാഹനത്തില്‍ ഗുരുതരമായി പരുക്കേറ്റ് കിടന്ന അറബ് യുവാവിനെ ഉടന്‍ തന്നെ അബുദാബി പൊലീസ് സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കാനും സാധിച്ചു. അതിവേഗ പാതയായതിനാല്‍ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നും ഏറെ പണിപ്പെട്ടാണ് ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചത്. ശരിക്കും സംഭവിച്ചതിനെക്കുറിച്ച് അബുദാബി പൊലീസും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ട്രാഫിക്ക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലിയുടെ നേതൃത്വത്തില്‍ ദമ്പതികളെ ആദരിക്കുകയായിരുന്നു.
Post Your Comments