![couple suicide](/wp-content/uploads/2018/05/death-5.png)
ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രിയില്‍ സീലിങ്ങ് ഫാനില്‍ തൂങ്ങി മരിച്ച ദമ്പതികളെ കുറിച്ച് പുറംലോകമറിയുന്നത് ശനിയാഴ്ചയായിരുന്നു. ഹൈദരാബാദിലാണ് ദമ്പതികളായ സ്രുജന്‍ റെഡ്ഡി(40) ഭാര്യ സരിത(35) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ആത്മഹത്യക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടില്ല. ഹൈദരാബാദിലെ സായ് കുടീര്‍ കോളനിയില്‍ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്. സഹോദരിയുടെ പേരിലുള്ള പദ്മാവതി ഫംഗ്ഷന് ഹാളിന്റെ നടത്തിപ്പ് ചുമതലയായിരുന്നു സ്രുജന്‍. സരിത വീട്ടമ്മയാണ്.
സ്രുജന്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഹാളിലെ ഒരു ജോലിക്കാരന് സ്രുജനെ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ പോയി അന്വേഷിച്ചപ്പോഴാണ് ഇരുവരും ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. ഇവരുടെ മകന് സ്രുജന്റെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments