കൊല്ലം : പോലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതിയെ കാണാനില്ലെന്നും പറഞ്ഞു ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെയും മുൻ എംഎൽഎ പുനലൂർ മധുവിന്റെയും നേതൃത്വത്തിൽ അഞ്ചൽ പോലീസ് സ്റ്റേഷനിൽ നടത്തിയ സമരം പ്രതിഷേധാർഹമാണെന്ന് സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ.
പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പിലായപ്പോൾ പ്രതിയെ ഒളിപ്പിച്ചുവെച്ചിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ രാത്രി പന്ത്രണ്ടോടെ സ്റ്റേഷനിൽകൊണ്ടുവരികയായിരുന്നു. പ്രതി രക്ഷപ്പെടാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും രക്ഷപ്പെടാന്‍ സഹായിച്ചവർക്കും ഒളിപ്പിച്ചവർക്കുമെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments