എടപ്പാൾ/ തൃത്താല: എടപ്പാളിലെ സിനിമാ തിയറ്ററില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ കുട്ടിയെ ചൈൽഡ് ലൈൻ അധികൃതരും പോലീസും ചേർന്ന് റെസ്ക്യൂ ഹോമിലേക്ക് മാറ്റി. മാതാവിന്റെ മൊഴിയിൽ പോലീസിനും വിശ്വാസം പോരാ, ഇവർ പറയുന്നത് മുതലാളിയെ വളരെ മുൻപേ പരിചയമുണ്ട്, താനുമായി നല്ല അടുപ്പമാണെന്നും, ഇടയ്ക്കിടെ ഇങ്ങനെ സിനിമ കാണാറുണ്ടെന്നും ആണ്.
എന്നാൽ മകളെ ഇയാൾ ഉപദ്രവിക്കുന്നത് താൻ കണ്ടില്ലെന്നാണ് യുവതിയുടെ മൊഴി.കുട്ടിയെ മൊയ്തീന്‍ ഉപദ്രവിക്കുന്നത് അമ്മ കണ്ടതിന് സിസിടിവിയില്‍ തെളിവില്ലാത്തതിലാൽ പോലീസും കുഴങ്ങുന്നുണ്ട്. തന്റെ രഹസ്യഭാഗങ്ങളില്‍ കൂടെയുണ്ടായിരുന്ന മൊയ്തീന്‍കുട്ടി കൈക്രീയ നടത്തിയതില്‍ പരാതിയില്ലെന്ന നിലപാടിലാണ് തൃത്താല സ്വദേശിനിയായ വീട്ടമ്മ.
വീട്ടമ്മയെ വിശദമായി വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ സംഭവത്തില്‍ കുട്ടിയുടെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കി നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.
Post Your Comments