ഖത്തർ : ഖത്തറിലെ ഏക നഴ്‌സിങ് കോളേജായ യുസിക്യുവിൽ (യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറി ഖത്തർ) പഠനം പൂർത്തിയാക്കിയ 133 നഴ്‌സുമാർ സേവനത്തിന്. കാനഡയിലെ പ്രശസ്‌തമായ കാൽഗറി സർവകലാശാലയുടെ ഖത്തർ ക്യാംപസാണ് യുസിക്യു.
ALSO READ:ഈ മേഖലയിലെ മികച്ച സേവനത്തിനുള്ള അവാർഡ് സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്
120 ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥികളും 13 എംഎസ്‌സി നഴ്‌സിങ് വിദ്യാർഥികളുമാണ് നാളെ ബിരുദം സ്വീകരിക്കുന്നത്. ഇവരിൽ 13 പേർ ഖത്തരികളാണ്. സ്വദേശി വിദ്യാർഥികൾക്ക് ഖത്തർ ഫൗണ്ടേഷനും സിദ്ര മെഡിസിനും എച്ച്‌എംസിയും ഏറെ സഹായം നൽകുന്നുണ്ട്. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികൾക്കും യുസിക്യു പ്രവേശനം നൽകുന്നുണ്ട്.
Post Your Comments