ഭൂമിയില്‍ അമ്മയോളം വരില്ല ഒന്നും. അമ്മ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരേയും മനസില്‍ ഓടിയെത്തുന്നത് അവരവരുടെ അമ്മയുടെ മുഖമാണ്. സ്വന്തം അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ മറ്റനേകം അമ്മമാരുടെ മുഖവും ഇതുപോലെ തെളിയും.
അമ്മയെക്കുറിച്ച് പറഞ്ഞാല്‍ ആര്‍ക്കാണ് മതിയാവുക. അങ്ങനെയാണ് എന്റെ അമ്മയുടെ ഓര്‍മകളിലേക്ക് ഞാനും മല്ലെ നടന്നെത്തുന്നത്. അമ്മയെന്ന സത്യത്തെ അറിഞ്ഞതുമുതലുള്ള എല്ലാ നിമിഷങ്ങളും പല ചിത്രങ്ങളായി മനസ്സില്‍ നിറഞ്ഞു കിടക്കുമ്പോള്‍ ഉള്ളുരുകി, കണ്ണ് നിറഞ്ഞ് അറിയാതെ തന്നെ `എന്റെ അമ്മേ..‘ എന്നൊന്ന് വിളിച്ചുപോകും.
കാരണം നമ്മള് അത്രയ്ക്ക് മാത്രം നമ്മുടെ അമ്മമാരെ സ്നേഹിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെക്കാലത്ത് ഇതിനൊന്നും തന്നെ ഇത്ര പ്രത്യേകതയില്ല. പല മക്കളും അമ്മമാരെ കുറിച്ച് ഓര്‍ക്കാറുകൂടിയില്ല. പലരും മറ്റു തിരക്കുകള്‍ക്കിടയില്‍ ഇതെല്ലാം തന്നെ മറന്നുപോകും. ചില മക്കള്‍ മദേഴ്സ് ഡോ ഓര്‍ക്കാറില്ല. ചിലര്‍ ഓര്‍ത്താല്‍ തന്നെ വലിയ പ്രാധാന്യം നല്‍കാറില്ല.
എന്നാല്‍ മറ്റു ചിലരുണ്ട് അമ്മമാര്‍ക്ക് എന്തെങ്കിലുമൊക്കെ ഒരു വാചകമാക്കി ഒരു കാര്‍ഡ് സമ്മാനിക്കും. അതോടെ കഴിയും അവര്‍ക്ക് അമ്മമാരോടൊള്ള കടപ്പാടും സ്നേഹവുമൊക്കെ. വിദേശത്തുള്ളവര്‍ കാര്‍ഡുകളില്‍ വിഷസ് അറിയിച്ചുകൊണ്ട് ഒരു ആ ദിനത്തെ മാറ്റും.
മദേഴ്സ് ഡേ ദിനത്തില്‍ അമ്മമാര്‍ക്കും പല പ്രതീക്ഷകളുണ്ടാകും. അന്ന് മുഴുവന്‍ തന്റെ മക്കളോടൊപ്പം കഴിയാന്‍ അവര്‍ ആഗ്രഹിക്കും. ഇനിയുള്ള നാളുകളിലെങ്കിലും ആ ഒരു സുദിനത്തിനായി നമുക്ക് പരിശ്രമിക്കാം.
Post Your Comments