അഗര്‍ത്തല: വീണ്ടും അമളിയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ഇത്തവണ അദ്ദേഹത്തിന്റെ ഇരയായയത് രവീന്ദ്ര നാഥ ടാഗോറാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്ര നാഥ് ടാഗോര്‍ നൊബേല്‍ പുരസ്കാരം തിരികെ നല്‍കിയെന്നായിരുന്നു ബിപ്ലബ് കുമാറിന്റെ പ്രസ്താവന.
1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നൊബേല്‍ പുരസ്കാരം ലഭിച്ചത്. എന്നാല്‍ നൈറ്റ്ഹൂഡ് ബഹുമതി (സര് ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ബിപ്ലബ് നൊബേല്‍ പുരസ്കാരമാക്കിയത്. ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹത്തിന് അബദ്ധം സംഭവിച്ചത്.
Post Your Comments