Latest NewsKerala

വിദ്യാർഥിനിയുടെ ശരീരത്തിലേക്ക് മോശമായ രീതിയിൽ തുറിച്ചുനോക്കിയ സംഭവം ; നീറ്റ് നിരീക്ഷകനെതിരെ കേസ്

പാലക്കാട് ; വിദ്യാർഥിനിയുടെ ശരീരത്തിലേക്ക് മോശമായ രീതിയിൽ തുറിച്ചുനോക്കിയ സംഭവം  നീറ്റ് നിരീക്ഷകനെതിരെ കേസ്. കൊപ്പം ലയൺസ് സ്കൂളിൽ പരീക്ഷയെഴുതിയ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് നോർത്ത് പൊലീസാണ് കേസെടുത്തത്.

വിദ്യാർഥിനികളുടെ ലോഹഭാഗം ഉൾപ്പെട്ട അടിവസ്ത്രം സ്വകാര്യത ഉറപ്പാക്കാത്ത അസൗകര്യമുള്ളയിടത്തു വച്ച് അഴിപ്പിച്ചു. പരീക്ഷ നടപടിയായതിനാല്‍ ആരും ചോദ്യം ചെയ്തില്ല. ഇതിനു ശേഷമാണ് സംഭവം നടന്നത്. ക്ളാസ് മുറിയിൽ എത്തിയ പരീക്ഷ നിരീക്ഷകന്‍ ശരീരത്തിലേക്ക് മോശമായ രീതിയിൽ തുറിച്ചുനോക്കിയെന്നും നോട്ടം ഒഴിവാക്കാൻ ചോദ്യപേപ്പർ കൊണ്ട് ശരീരഭാഗങ്ങൾ മറച്ചു പിടിച്ച് പരീക്ഷയെഴുതേണ്ടി വന്നതായും വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന്‍  നടത്തിയ അന്വേഷണത്തില്‍ സിബിഎസ്ഇ ചുമതലയെടുത്തിയ ആന്ധ്ര സ്വദേശി വീരഭദ്രനായിരുന്നു പരീക്ഷാ നിരീക്ഷകന്‍ എന്ന് കണ്ടെത്തുകയും ഇയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കലിനെതിരായ വകുപ്പു പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. സിബിഎസ്ഇയും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button