മുംബൈ : മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. മുംബയിലെ സ്വന്തം വസതിയില്‍ ഉച്ചയ്‌ക്ക് 1.40 -ഓടെയായിരുന്നു സംഭവം. ഹിമാന്‍ഷു റോയ് കാന്‍സര്‍ ബാധിതനായിരുന്നു. ഇദ്ദേഹം കഴിഞ്ഞ കുറേ നാളുകളാായി അവധിയിലായിരുന്നു. രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മുംബയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
1988 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐ.പി.എസ് ഓഫീസറായ അദ്ദേഹം സംസ്ഥാനത്തെ ജനകീയനായ പൊലീസ് ഉദ്യോഗസ്ഥനാണ്. ഐ.പി.എല്‍ വാതുവെപ്പ് കേസ്, മുംബൈ ഭീകരാക്രമണം, ജേണലിസ്റ്റ് ജെ ഡേ വധം, ദാവൂദിന്‍റെ സഹോദരന്‍ ഇഖ്ബാല്‍ കസ്കറിന്റെ ഡ്രൈവര്‍ ആരിഫ് ബെയ്ലിന്‍െറ കൊല, വിജയ് പലാന്ദെ ഉള്‍പെട്ട ഇരട്ട കൊലപാതക കേസ്, ലൈല ഖാന്‍ കൊലപാതകം, നിയമ വിദ്യാര്‍ഥി പല്ലവി പുര്‍ഖയസ്തയുടെ കൊലപാതകം എന്നിവ അദ്ദേഹമാണ് അന്വേഷിച്ചിരുന്നത്.
Post Your Comments