മുംബൈ: പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്റെ മകന് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. അധര്‍വ ഷിന്‍ഡേ എന്ന 20കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രമുഖ മറാത്തി സിനിമാ സീരിയല്‍ നിര്‍മാതാവിന്റെ മകളുടെ പിറന്നാള്‍ പാര്‍ട്ടിക്ക് പങ്കെടുത്ത ശേഷമാണ് യുവാവ് മരിച്ചത്.
പിറന്നാൾ പാര്‍ട്ടിക്ക് ശേഷം ഫ്ളാറ്റിന്റെ പുറത്തേക്ക് ഇറങ്ങുന്ന അധര്വയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ചില വാഹനങ്ങൾക്ക് നേരെ അദര്‍വ കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞു. തുടർന്ന് ഒരു ഓട്ടോയിൽ കയറി യുവാവ് പോയി.
തുടർന്ന് അതേ ഓട്ടോയില്‍ യുവാവ് തിരിച്ച് വരുകയും ഫ്ളാറ്റിലേക്ക് ഓടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ഛര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവാവിന്റെ മൃതദേഹം ഫ്ളാറ്റിന് സമീപത്ത് കണ്ടെത്തിയത്. പാര്‍ട്ടിയില്‍ എത്തിയവരെല്ലാം മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments