ദുബായ്•പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തി വേശ്യാവൃത്തിയ്ക്ക് ഇരയാക്കിയ സംഭവത്തില്‍ മൂന്നംഗസംഘത്തിനെതിരെ മനുഷ്യക്കടത്തിനും വേശ്യാലയ നടത്തിപ്പിനും കേസെടുത്തു. 25 കാരിയായ മറ്റൊരു പാകിസ്ഥാനി യുവതി വേശ്യാവൃത്തിക്കുറ്റവും നേരിടുന്നു.
38 ഉം 32 ഉം വയസുള്ള രണ്ട് പുരുഷന്മാരും 27 കാരിയായ യുവതിയും ചേര്‍ന്നാണ് 15 കാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിച്ചത്. 32 കാരനായ പ്രതിയാണ് പെണ്‍കുട്ടിയുടെ രണ്ടാനച്ഛനുമായി സംസാരിച്ച ശേഷം പെണ്‍കുട്ടിയെ ദുബായിലേക്ക് കൊണ്ടുവരാനുള്ള കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 6 ന് ദുബായ് വിമാനത്താവളത്തില്‍ എത്തിയ പെണ്‍കുട്ടിയെ രണ്ടു പുരുഷന്മാരും ചേര്‍ന്ന് നയിഫിലെ ഫ്ലാറ്റില്‍ എത്തിച്ചു. പിറ്റേന്ന് പെണ്‍കുട്ടിയെ ഫ്രീജ് മുരാറിലെ ഫ്ലാറ്റിലെത്തിച്ചു. ഇവിടെ നിരവധി സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇവിടെ വച്ചാണ് തന്നെ വേശ്യാവൃത്തിയ്ക്കാണ് എത്തിച്ചതെന്ന് അവര്‍ വെളിപ്പെടുത്തുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
പ്രതിയായ യുവതി , മാതാപിതാക്കളെ ബന്ധപ്പെടുന്നതും വീട്ടിലേക്ക് തിരിച്ചുപോകുന്നതും തടയാന്‍ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ ഇവിടെയെത്തിച്ചതിന്റെ യാത്ര ചെലവായി 1800 ദിര്‍ഹം ഇവര്‍ ആവശ്യപ്പെട്ടെന്നും തനിക്ക് ഇവരോടൊപ്പം ആ ജാലി ചെയ്യാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 28 ന് പോലീസ് ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. തന്റെ യഥാര്‍ത്ഥ പ്രായം പാസ്പോര്ട്ടില് രണ്ടാനച്ഛന് തിരുത്തുകയായിന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതായി പോലീസ് പറഞ്ഞു.
കേസ് ഇനി വീണ്ടും ജൂണ്‍ 7 ന് പരിഗണിക്കും.
Post Your Comments