Latest NewsMenNewsLife StyleHealth & Fitness

ഉദ്ധാരണ പ്രശ്‌നങ്ങള്‍ അലട്ടുന്നോ ? ഇവ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍

പുരുഷന്മാരെ ഏറെ അലട്ടുന്ന പ്രശ്‌നമാണ് ഉദ്ധാരണം സംബന്ധിച്ച തകരാറുകള്‍. ദാമ്പത്യ ജീവിതത്തിന്‌റെ താളം തെറ്റിക്കുന്നകാര്യമാണിത്. ഭക്ഷണ ശീലമുള്‍പ്പടെ നിരവധി കാര്യങ്ങളില്‍ പുരുഷന്മാര്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഉദ്ധാരണ പ്രശ്‌നങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ വയാഗ്ര പോലുള്ള മരുന്നുകളെ ആദ്യമേ ആശ്രയിക്കരുതെന്നും വിദഗ്ധര്‍ . മദ്യപാനമാണ് ഉദ്ധാരണ പ്രശ്‌നങ്ങളില്‍ കൂടുതലും വില്ലനാകുന്നത്. മദ്യപാനം ഒരിക്കലും നല്ലൊരു ദാമ്പത്യ ജീവിതം നിങ്ങള്‍ക്ക് നല്‍കില്ല. പുകവലിയും ഇതേ ഗണത്തില്‍ തന്നെ വരും. പുകവലിക്കുന്നവരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ 60 ശതമാനം അധികമാണെന്നും പഠനങ്ങള്‍ പറയുന്നു. ഫാസ്റ്റ് ഫുഡും ഉദ്ധാരണത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

മറ്റു മരുന്നുകള്‍ കഴിയ്ക്കുന്നവരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ സാധാരണമാണ്. ഇവ കൃത്യമായ ചിതിക്‌സയിലൂടെ പരിഹരിക്കാം. ദിവസവും വ്യായാമം ശീലമാക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങളെ അകറ്റും. ശുദ്ധജലം ധാരാളം കുടിയ്ക്കുന്നതും യോഗ പോലുള്ള പരിശീലനങ്ങളും ആവാം. ഇലക്കറികള്‍ ധാരാളമായി ഉപയോഗിക്കുക. ടെന്‍ഷന്‍ കുറയ്ക്കുന്ന സാഹചര്യങ്ങളില്‍ ഇരിയ്ക്കുക. കിടക്കുന്നതിന് മുന്‍പ് നല്ല പാട്ടുകള്‍ കേള്‍ക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഉദ്ധാരണത്തെ ഉത്തേജിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഉദ്ധാരണ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ ഒരിക്കലും ടെന്‍ഷന്‍ വേണ്ട. ഇത് സാധാരണയാണെന്നും കൃത്യമായ ചികിത്സയും ജീവിതരീതിയും ശീലമാക്കിയാല്‍ മാറാവുന്നതേയുള്ളൂ എന്നും ചിന്തിക്കു. ആത്മവിശ്വാസം കൈവിടരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button