ബംഗളുരൂ: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ തെരഞ്ഞെടുപ്പില്‍ നിന്നും മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണമെന്ന ആവശ്യവുമായി ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ മതത്തിന്റെ പേരിലാണ് വോട്ട് പിടിക്കുന്നതെന്ന് കാണിച്ചാണ് മുത്തലിക് തെരഞ്ഞടുപ്പ് കമ്മീഷനെ സമീച്ചത്.
ഇതുസംബന്ധിച്ച പരാതി പ്രമോദ് മുത്തലിക് കമ്മീഷന്‍ നല്‍കി. കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ മതത്തിന്റെ പേരിലാണ് കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആരോപിച്ചിരുന്നു.
അതേസമയം കുണ്ടാപൂര്‍ മണ്ഡലത്തില്‍ ഹലാഡി ശ്രീനിവാസ് ഷെട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഉഡുപ്പി ജില്ലയിലെ കുണ്ടാപൂര്‍ യൂണിറ്റില്‍ നിന്ന് 25 സജീവ പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ടു. ഇത് ബിജെപിയ്ക്ക് വലിയൊരു തിരിച്ചടി തന്നെയാകും. നേരത്തെ, ഹലാഡി ശ്രീനിവാസ് ബി.ജെ.പിക്കു വേണ്ടി പത്രിക സമര്‍പ്പിച്ചപ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു.
Post Your Comments