തിരുവനന്തപുരം : സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാൻ ഓർഡിനൻസ്. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽപെടുത്തും. അടുത്തിടെ കുപ്പിവെള്ളത്തിന്റെ വില സ്വകാര്യ കമ്പനികൾ വർധിപ്പിച്ചതിനെത്തുടർന്നാണ് സർക്കാർ പുതിയ നടപടി സ്വീകരിച്ചത്.
105 കമ്പനികൾ അംഗങ്ങളായുള്ള കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ജനറൽബോഡി യോഗമാണ് വില കുറയ്ക്കാൻ തീരുമാനിച്ചത്. എന്നാല്‍ 12 രൂപയ്ക്കു വിറ്റാൽ ലാഭം കുറയുമെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികൾ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ അംഗീകരിക്കാൻ ആദ്യം തയ്യാറായിരുന്നില്ല.
ഒരു ലിറ്ററിന്റെ 12 കുപ്പികള്‍ അടങ്ങിയ ഒരു കെയ്സ് കുപ്പിവെള്ളം കമ്പനികൾ 90 രൂപയ്ക്കാണ് വിതരണക്കാർക്കു കൈമാറുന്നത്. അതായത് കുപ്പിയൊന്നിന് 7.50 രൂപ നിരക്കില്‍. ഇത് ഇവർ വിതരണക്കാര്‍ 100 രൂപയ്ക്ക് കടകളിലെത്തിക്കുന്നു. എട്ട്- എട്ടര രൂപയ്ക്ക് കടക്കാർക്ക് കിട്ടുന്ന കുപ്പിവെള്ളം 20 രൂപയ്ക്കാണ് സാധാരണ ജനങ്ങള്‍ക്ക് വിൽക്കുന്നത്. അതായതു ഒരു കുപ്പി വെള്ളം വില്‍ക്കുമ്പോള്‍ കടക്കാരന് 11.50 രൂപയാണ് ലാഭം. 12 രൂപയ്ക്ക് വില്പന നടത്തിയാൽ ലാഭം മൂന്നര രൂപയായി കുറയും. ഇതാണ് തീരുമാനം നടപ്പാക്കുന്നതില്‍ നിന്നും വ്യാപാരികളെ പിന്തിരിപ്പിക്കാനുണ്ടായ കാരണം.
Post Your Comments