ചെന്നൈ: കുടുംബവുമായി ജമ്മുകശ്മീര്‍ ടൂര്‍ നടത്തുവാനെത്തിയപ്പോഴായിരുന്നു 22കാരനായ രാജമണിയെ അച്ഛന്‍ രാജവേലിന് നഷ്ടമായത്. അപ്രതീക്ഷിതമായെത്തിയ നാല്പതോളം വരുന്ന സംഘം ബസ്സിന് മീറ്ററുകള്‍ക്ക് അപ്പുറത്തുനിന്നും കല്ലേറ് നടത്തുകയായിരുന്നു. ‘മകന്‍ ചെവിയില്‍ ഇയര്‍ഫോണ്‍ കുത്തി പാട്ടുകേള്‍ക്കുകയായിരുന്നതിനാല്‍ ഞങ്ങളുടെ നിര്‍ദ്ദേശം കേട്ടില്ല’. രാജവേല്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന നാലു ബസ്സുകളിലേക്കായി തുടരെത്തുടരെ കല്ലുകള്‍ പതിച്ചുകൊണ്ടെ ഇരുന്നു. പ്രതികരിക്കാന്‍ വളരെക്കുറച്ച് സമയം മാത്രം.
വാഹനത്തിന്റെ നിലത്ത് കിടന്ന് സ്വയരക്ഷനേടുവാനും ഞങ്ങളില്‍ ചിലര്‍ വിളിച്ചു പറയുകയായിരുന്നു. എന്നാൽ അവൻ ഇതൊന്നും അറിഞ്ഞില്ല. പാട്ട് കേട്ടിരുന്നതിനാലാണ് കല്ലേറില്‍ നിന്നും മാറുവാനുള്ള പിതാവിന്റെ നിര്‍ദ്ദേശം ഇയാള്‍ കേള്‍ക്കാതിരുന്നത്. ഇയാളുടെ തലയുടെ വലതുഭാഗത്താണ് കല്ല് പതിച്ചത്. ബസ്സില്‍ മകന്റെ മുന്‍സീറ്റിലാണ് രാജവേല്‍ ഇരുന്നിരുന്നത്. ആക്രമികള്‍ വരുന്നത് കണ്ടുവെന്നും അപ്പോഴാണ് നിര്‍ദ്ദേശം നല്‍കിയത്. എന്തിനാണ് ആക്രമണം നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ കല്ലേറില്‍ രാജവേലിന്റെ ഭാര്യ ശെല്‍വിക്കും പരിക്കേറ്റിട്ടുണ്ട്.
ഇവര്‍ക്ക് തലയില്‍ തുന്നലുണ്ട്. ഇവര്‍ ഇരുന്ന ഭാഗത്തെ ജനല്‍ച്ചില്ല് അക്രമികളുടെ കല്ല് കൊണ്ട് തകര്‍ന്നാണ് മുറിവേറ്റത്. മുറിവ് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുമണി സെല്‍വന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ ചെന്നൈയില്‍ തിരികെ എത്തിച്ചു.ഇതിനൊപ്പം സഞ്ചരിച്ച 19കാരിയായ പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, മലയാളി സംഘത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 47 അംഗം സംഘത്തിന് നേരെയാണ് കല്ലെറിഞ്ഞത്. ഇതില്‍ നാല് വാഹനങ്ങള്‍ തകരുകയും ഏഴോളം ആളുകളുടെ തലയ്ക്ക് ഗുരുതര പരിക്കും പറ്റിയിട്ടുണ്ട്.
Post Your Comments