Latest NewsKeralaNewsGulf

ഹജ്ജ് : കേരളത്തില്‍ നിന്ന് 307 പേര്‍ കൂടി പട്ടികയില്‍

കൊണ്ടോട്ടി : ഹജ്ജ് തീര്‍ത്ഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി അപേക്ഷ നല്‍കിയവരില്‍ 307 പേര്‍ക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയിലെ 1368 മുതല്‍ 1674 വരെയുള്ളവര്‍ക്കാണ് അവസരം ലഭിക്കുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും യാത്ര റദ്ദാക്കിയവരുള്‍പ്പടെ 3693 ഒഴിവുകളിലാണ് കേന്ദ്ര ഹജ് കമ്മറ്റി അവസരം നല്‍കിയത്. പട്ടികയില്‍ പേര് വന്നിട്ടുള്ളവര്‍ മെയ് 12ന് ഉള്ളില്‍ പണം അടച്ചതിന്‌റെ ബാങ്ക് രേഖ, പാസ്‌പോര്‍ട്ട്, ഫോട്ടോ, വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ് കമ്മറ്റി മുന്‍പാകെ സമര്‍പ്പിക്കണം. 14ന് മുന്‍പ് ഇത് കേന്ദ്ര ഹജ്ജ് കമ്മറ്റി മുന്‍പാകെ സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button