ഉപഭോക്താക്കളെ ഞെട്ടിക്കുന്ന പുതിയ ഫീച്ചറുമായി ഗൂഗിള്‍ രംഗത്ത്. പ്രത്യേകിച്ച് ഉപഭോക്താക്കള്‍ക്കുള്ള മടി മാറ്റാനായിരിക്കും ഈ പുതിയ ഫീച്ചര്‍ സഹായിക്കുക. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേനയാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയുക. നിങ്ങള്‍ക്ക് ഏത് വ്യക്തിയെ വിളിക്കാനാണോ അസൗകര്യമുള്ളത് അത് ഗൂഗിളിനെ അറിയിച്ചാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും.
ഗൂഗിള്‍ ഡുപ്ലെക്സ് എന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാളെ ഗൂഗിള്‍ അസിസ്റ്റന്റ് തന്നെ വിളിച്ച് പൂര്‍ണമായി സംസാരിക്കുന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. ഇതുവഴി ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാകും.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗൂഗിള്‍ അസിസ്റ്റന്റ് നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകളടക്കമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഡുപ്ലെക്സിന്റെ ഫീച്ചര്‍ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. സ്വാഭാവിക സംഭാഷണങ്ങള്‍ നടത്താന്‍ ഡുപ്ലെക്സിനെ ആഴത്തില്‍ പരിശീലിപ്പിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ.
Post Your Comments