ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയും 10 ശിഷ്യരെയും ഇന്ത്യന്‍ സേന വധിച്ചു. ആയുധവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം 2015ലാണ് പുറത്തെത്തിയത്. ഇതില്‍ 10 ഭീകരരെയും ഇന്ത്യന്‍ സേന വധിച്ചു. താരിഖ് പണ്ഡിറ്റ് 2016ല്‍ കീഴടങ്ങി ജീവന്‍ രക്ഷിച്ചു.
ഹിസ്ബുള്‍ ഭീകരര്‍ 2015ലാണ് സോഷ്യല്‍ മീഡിയകളിലൂടെ ഫോട്ടോ പ്രചരിപ്പിച്ചത്. മൂന്ന് വര്‍ഷം തികയും മുമ്പ് ഇവര്‍ എല്ലാവരും വെറും കഥമാത്രമായി. മൂന്നു വര്‍ഷം മുമ്പുവരെ മുഖം മറച്ചായിരുന്നില്ല ഭീകരര്‍ ക്യാമറകള്‍ക്കു മുന്നിലെത്തിയിരുന്നത്. യുവാക്കള്‍ക്കു ‘ധൈര്യം’ പകരാനാണു വാനി പുതിയ മാര്‍ഗം പരീക്ഷിച്ചത്.
ഇത് സേനയ്ക്ക് അനുഗ്രഹമായി. ഓരോ ഭീകരരെയുമായി സൈന്യം തീര്‍ത്തു. ചിത്രത്തിലെ 11-ാമനായിരുന്ന സദ്ദാം ഹുസൈന്‍ പദ്ദര്‍ കഴിഞ്ഞ ദിവസം ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടത്. ബുര്‍ഹാന്‍ വാനി (22), അദില്‍ ഖാണ്ഡേ( 20), നസീര്‍ പണ്ഡിറ്റ്( 29), വസീം മല്ല (27), അഫഖ് ഭട്ട് (25), സബ്സര്‍ ഭട്ട് (26), അനീസ് (26), ഇഷ്ഫാഖ് (23), വസീം ഷാ (26), സദ്ദാം ഹുസൈന്‍ പദ്ദര്‍( 20), താരിഖ് പണ്ഡിറ്റ് എന്നിവരാണു ചിത്രത്തിലുള്ളത്.
Post Your Comments