Latest NewsNewsGulf

അഴിമതി ചൂണ്ടി കാണിക്കുന്നവരെ സംരക്ഷിക്കണമെന്ന് സൗദി രാജാവ്

റിയാദ്: അഴിമതികേസുകൾ ചൂണ്ടി കാട്ടുന്നവർക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തണമെന്ന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്. ചില അഴിമതി കേസുകൾ നിയമത്തിന് മുന്നിൽ എത്തിച്ചവർക്ക് മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് സൗദി രാജാവ് തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. സൗദി രാജാവിന്റെ ഈ തീരുമാനത്തെ അഴിമതി വിരുദ്ധ കമ്മീഷൻ ചെയർമാൻ പ്രശംസിച്ചു.

ALSO READ:സൗദി ഹൈവേകളില്‍ സ്ഥാപിക്കുന്നത് ആറ് ടോളുകള്‍ : തീരുമാനം ഉടന്‍

സൗദി രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്പനികളിലെ അഴിമതികൾ ചൂണ്ടി കാട്ടുന്ന ജീവനക്കാർക്ക് സുരക്ഷ ഉറപ്പുവരുത്താൻ കമ്പനികൾക്ക് കർശന നിർദ്ദേശം നൽകും. ജീവനക്കാരുടെ തൊഴിലിലോ അവകാശങ്ങളിലോ ഏതെങ്കിലും രീതിയിൽ മോശമായ ഇടപെടൽ ഉണ്ടായാൽ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്നും അഴിമതി വിരുദ്ധ കമ്മീഷൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button