KeralaLatest NewsNews

വീണ്ടും മണ്ണിടിച്ചില്‍; മണ്ണിനടിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപെടുത്തി

കോഴിക്കോട് : കേരളത്തിൽ വീണ്ടും മണ്ണിടിച്ചിൽ വ്യാപകമാകുന്നു. കോഴിക്കോട് നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. രാവിലെ പത്തേകാലോടെ ഉണ്ടായ അപകടത്തില്‍ ഒരാളെ നാട്ടുകാരും രണ്ടാമത്തെയാളെ ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്തി.

ബംഗാള്‍ സ്വദേശികളായ ദീപക് റോയ്(22),രാജേഷ് റോയി (22) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

തുടര്‍ച്ചയായ അപകടങ്ങളെ ഗൗരവമായി കാണുന്നുവെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ സ്ഥലങ്ങളിലെ പരിശോധനയ്ക്കായി സ്‌ക്വാഡ് രൂപീകരിക്കുമെന്നും സ്‌ക്വാഡ് ഇന്ന് തന്നെ പ്രപര്‍ത്തനം തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button