തിരുവനന്തപുരം : വവ്വാല് ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാരനാണ് പിടിയിലായത്.. അതിസാഹസികമായിട്ടായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരനായ കാട്ടാക്കട കഞ്ചിയൂര്‍കോണം വടക്കേപാലന്തറ പുത്തന്‍കോണം വീട്ടില്‍ രതീഷ് കുമാര്‍(31) പിടിയിലായി. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടി കുളിക്കാന്‍ കുളിമുറിയില്‍ കയറുന്നതു ശ്രദ്ധയില്‍ പെട്ട് ഇയാള്‍ മൊബൈല്‍ ഫോണുമായി അടുത്തുള്ള മരത്തില്‍ കയറുകയായിന്നു. തുടര്‍ന്ന് കുളിമുറയിലേയ്ക്ക് തലയിട്ട് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതു കണ്ട പെണ്‍കുട്ടി അലറി വിളിക്കുകയായിരുന്നു. തുടര്‍ന്നു വീട്ടുകാരും നാട്ടുകാരും ഓടിക്കുടി. അപ്പോഴേയ്ക്കും ഇയാള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്നു പുലര്‍ച്ചെ സ്വന്തം വീട്ടില്‍ എത്താന്‍ ശ്രമം നടത്തുമ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരനാണു പ്രതി.
ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ നിലവിലുണ്ട്. പലതവണ പിടിക്കപ്പെട്ടിട്ടും ഉണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു പെരുമാറിട്ടും ഈ സ്വഭാവത്തില്‍ മാത്രം മാറ്റം വന്നില്ല. സ്ഥിരം മദ്യപാനിയായ ഇയാള്‍ നാട്ടില്‍ പെണ്ണുങ്ങളെ സമാധാനത്തോടെ കുളിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്ന ചീത്ത പേരു വന്നതോടെ ഭാര്യ ഇയാളെ വിട്ടു പോകുകയായിരുന്നു. നിരവധി അശ്ലീല ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്നു പോലീസ് കണ്ടെടുത്തു.
Post Your Comments