തിരുവനന്തപുരം : ആരോപണത്തിൽ മുങ്ങി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹനവകുപ്പില്‍ സ്ഥലംമാറ്റത്തിനു കൈക്കൂലി വാങ്ങുന്നുവെന്നാണ് ആരോപണം.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടിനെതിരെയാണ് ആരോപണം. ആരോപണവിധേയനായ ഈ ഉദ്യോഗസ്ഥനെ മാറ്റണമെന്നു ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ ഉത്തരവു ഉണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാതെ അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുകയാണ് കമ്മീഷണര്‍. ഉദ്യോഗസ്ഥന് മന്ത്രിയുടെ പിന്തുണയെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Post Your Comments