Latest NewsNewsInternational

തുണിയുരിഞ്ഞ് അവര്‍ തെരുവിലിറങ്ങി, ‘ആനുവല്‍ സ്ലട്ട് വോക്ക്’ ചിത്രങ്ങള്‍

തെരുവില്‍ അവരെ കണ്ടു നിന്ന ഓരോരുത്തരും അന്തംവിട്ടു. നൂറ് കണക്കിന് സ്ത്രീകളാണ് തുണിയുരിഞ്ഞ് നഗ്നരായി തെരുവിലിറങ്ങിയത്. പ്രായഭേദ വ്യത്യാസമില്ലാതെയായിരുന്നു ഇവര്‍ തെരുവിലിറങ്ങിയത്. തങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും പീഡനത്തിനും എതിരെ ഇവരുടെ പ്രതിഷേധമായിരുന്നു അത്.

ടെല്‍ ആവീവിലാണ് ആനുവല്‍ സ്ലട്ട് വോക്ക് എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നിരവധി സ്ത്രീകളാണ്  പ്രതിഷേധത്തില്‍ പങ്കെടുത്തത്.

വേശ്യകളെ പോലെയുള്ള വസ്ത്രധാരണം ഒഴിവാക്കിയില്‍ നിങ്ങള്‍ക്കെതിരെയുള്ള പീഡനം കുറയും എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളോട് പറഞ്ഞതാണ് ഇത്തരം ഒരു പ്രതിഷേധം ആരംഭിക്കാന്‍ കാരണമായത്.

ടൊറന്റോയിലാണ് ആദ്യമായി സ്ലട്ട് വോക്ക് പ്രതിഷേധം നടന്ന്. പിന്നീട് ഇത് മറ്റ് പല സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീകളുടെ അവകാശത്തെ ഉയര്‍ത്തി കാണിക്കുന്നതിനും വേണ്ടിയാണ് പ്രതിഷേധം നടത്തുന്നത്.

സ്‌നേഹിക്കു, പീഡിപ്പിക്കാതിരിക്കൂ, ഒരു തിരിഞ്ഞു നോട്ടം പീഡിപ്പിക്കാനുള്ള ക്ഷണമല്ലെന്നുമൊക്കെയുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഇനിയും പ്രതിഷേധം തുടരുമെന്നാണ് സ്ലട്ട് വോക്കില്‍ പങ്കെടുത്തവര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button